മുഖ്യമന്ത്രിക്ക് എതിർപ്പ് ? ; ശബരിമലയിൽ 50 വയസിൽ താഴെയുള്ള സ്ത്രീകൾക്കുള്ള വിലക്ക് സംസ്ഥാന സർക്കാർ പിൻവലിച്ചു

ശബരിമലയിൽ 50 വയസിൽ താഴെയുള്ള സ്ത്രീകൾക്കുള്ള വിലക്ക് സംസ്ഥാന സർക്കാർ പിൻവലിച്ചു. പോലീസിന്റെ വെർച്വൽ ക്യു വെബ്‌സൈറ്റിൽ കഴിഞ്ഞ ദിവസം 50 വയസിൽ തഴയുള്ള സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയതായി നിർദേശമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ എതിർപ്പിനെത്തുടർന്നാണ് വിലക്ക് പിൻവലിച്ചതെന്നാണ് വിവരം.

കോടതി വിധിയുടെ മറവിൽ പോലീസിനെ ഉപയോഗിച്ച് സ്ത്രീകളെ കയറ്റി ആചാര ലംഘനം നടത്താൻ തിടുക്കം കാണിച്ച സർക്കാരിന്റെ പോലീസ് വെബ് സൈറ്റിൽ സ്ത്രീകളെ വിലക്കിയ നിർദ്ദേശം വന്നതിൽ പാർട്ടിയിൽ എതിർപ്പുണ്ടാക്കിയതായാണ് വിവരം. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണയായി വനിതാ മതിൽ സംഘടിപ്പിച്ചിരുന്നു ഇതൊക്കെ എന്തിന് വേണ്ടിയായിരുന്നെന്ന ചോദ്യവും അണികൾക്കിടയിൽ ഉയർന്നതാണ് ഇപ്പോൾ നിർദ്ദേശം പിൻവലിക്കാൻ കാരണം.