നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ ; ബിജെപിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് സീരിയൽ താരം വിവേക് ഗോപൻ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതനാണ് വിവേക് ഗോപൻ. സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും ഉള്ള ഒരു താരം കൂടിയാണ് വിവേക് ഗോപൻ. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി താരങ്ങളാണ് തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുത്തി രംഗത്ത് വന്നത്. ഇപ്പോഴിതാ വിവേക് ഗോപനും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള വിവേക് ഗോപന്റെ ഒരു വിഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നെന്മണിക്കര പഞ്ചായത്ത്‌ മൂന്നാം വാർഡ് ബിജെപി സ്ഥാനാർഥി രാജേഷ് രാജിന് വേണ്ടിയാണു വിവേക് ഗോപൻ വോട്ട് അഭ്യർത്ഥിക്കുന്നത്. നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജന്‍ കൂടിയായ രാജേഷേട്ടന് വിജയാശംസകള്‍ എന്നാണ് വീഡിയോയിലൂടെ വിവേക് പറയുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കാർത്തിക ദീപം, പരസ്പരം ഫെയിം വിവേക് ഗോപൻ തനിക്കുവേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് രാജേഷ് തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്.