കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും താഴെ വീണ് യുവതിക്ക് ഗുരുതര പരിക്ക്

കൊച്ചി : ഫ്ലാറ്റിൽ നിന്ന് താഴെ വീണ് യുവതിക്ക് ഗുരുതരപരിക്ക്. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലാണ് സംഭവം. യുവതി വീണ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ടിരിക്കയായിരുന്നെന്നാണ് സംശയം. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ ഫ്ലാറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യും. സാരികൾ തമ്മിൽ കൂട്ടിക്കെട്ടി രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ഗുരുതരമായ പരിക്കേറ്റ യുവതിയെ എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.