മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ കഞ്ചാവ് കേസിലെ പ്രതികൾ രക്ഷപെട്ടു

ആലപ്പുഴ : കഞ്ചാവും ലഹരി മരുന്നുമായി വെള്ളിയാഴ്ച പിടിയിലായ പ്രതികൾ എക്സൈസിനെ കബളിപ്പിച്ച് മുങ്ങി. എക്‌സ്‌സൈസ് സ്‌പെഷ്യൽ സ്‌കോഡ് വെള്ളിയാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ഓഫീസിൽ നിന്നും മൂത്രമൊഴിക്കാൻ എന്ന വ്യാജേന പുറത്ത് കടന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതികളായ നജീമും നവാസുമാണ് എക്സൈസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു