തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ ഭയം കൊണ്ടാണ് പിണറായി വിജയനെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറ്റി നിർത്തിയേക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ പറ്റാത്ത ദയനീയ അവസ്ഥയിലാണ് സിപിഎം എന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിയും സർക്കാരും ജനവിരുദ്ധമായെന്ന് ഇടത് മുന്നണി തിരിച്ചറിഞ്ഞെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് യുഡിഎഫ് ന്റെ വെർച്വൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായം രേഖപ്പെടുത്തു