പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെയും മക്കളേയും ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യയോടൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വാദേശി രാജേഷ് ആണ് അറസ്റ്റിലായത്. ഏഴു വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ഉപേക്ഷിച്ചാണ് ഇയാൾ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടിയത്.

വെമ്പായം സ്വദേശിനിയാണ് പ്രവാസിയുടെ ഭാര്യ. പ്രവാസിയുടെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒളിച്ചോടിയ ഇരുവരും വാടക വീടെടുത്ത് താമസിക്കുകയായിരുന്നു.