ഗവേഷണ സ്ഥാപനത്തിന് ആർഎസ്എസ് ആചാര്യന്റെ പേര് നൽകരുത് ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഗവേഷണ സ്ഥാപനത്തിന് ആർഎസ്എസ് ആചാര്യനായ എംഎസ് ഗോൾവാൾക്കറുടെ പേരിടാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു.

ഗവേഷണ കേന്ദ്രത്തിന് ആർഎസ്എസ് ആചാര്യന്റെ പേരിടുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും. ഗവഷേണ കേന്ദ്രം രാഷ്ട്രീയാതീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്തയച്ചത്.