ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം ; ഹരീഷ് പേരടി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഗവേഷണ സ്ഥാപനത്തിന് ആർഎസ്എസ് ആചാര്യനായ എംഎസ് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ പ്രതികരണവുമായി ചലച്ചിത്രതാരം ഹരീഷ് പേരടി. ‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം’ എന്നാണ് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഗവേഷണ സ്ഥാപനത്തിന് ആർഎസ്എസ് ആചാര്യനായ എംഎസ് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ഈ നീക്കം ഉപേക്ഷിക്കണം എന്നഭ്യർത്ഥിച്ചാണ് കത്ത്.

അഭിപ്രായം രേഖപ്പെടുത്തു