പിണറായി വിജയനെ പോസ്റ്ററിൽ കണ്ടാൽ സിപിഎം പ്രവർത്തകർ പോലും വോട്ട് ചെയ്യില്ലെന്ന് ; കെ കെ രമ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രങ്ങൾ തെരെഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഉപയോഗിച്ചാൽ സിപിഎം പ്രവർത്തകർ പോലും വോട്ട് ചെയ്യില്ലെന്ന് കെ കെ രമ. ഇക്കാര്യം പാർട്ടിക്ക് ബോധ്യപ്പെട്ടതാണെന്നും കെകെ രമ.

സിപിഎം സ്ഥാനാർത്ഥികൾ ബോധപൂർവ്വം പിണറായി വിജയനെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും മാറ്റി നിർത്തുകയാണ്. കോവിഡ് കാരണമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം നുണയാണ്. കുഞ്ഞനന്ദൻ മരിച്ചപ്പോൾ മൃദദേഹം കാണാൻ പോയപ്പോൾ പിണറായിക്ക് കോവിഡ് പ്രശ്നമല്ലായിരുന്നെന്നും കെകെ രമ പറഞ്ഞു.

ടിപി ചദ്രശേഖരന്റെ അടുത്ത ആളായിരുന്നു മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രൻ. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ കുറിച്ച് രവീന്ദ്രന് അറിയാമായിരുന്നെന്നും കെകെ രമ പറയുന്നു. പാർട്ടിക്കുള്ളിലെ വിഭാഗിയത മൂലം ഇരു ചേരികളായ ശേഷം സൗഹൃദത്തിൽ മാറ്റമുണ്ടായെന്നും രമ പറയുന്നു.