മഅദനിയെ മഹാത്മാഗാന്ധിയുമായി താരതമ്മ്യം ചെയ്തവരാണ് ഇപ്പോൾ എംഎസ് ഗോൾവൽക്കറുടെ പേര് നൽകുന്നതിനെ എതിർക്കുന്നതെന്ന് കെ സുരേന്ദ്രൻ

തൃശൂർ : തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ഇൻസ്റ്റിട്യൂട്ടിന്റെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് ആചാര്യൻ എംഎസ് ഗോൾവാൽക്കറുടെ പേര് നൽകുന്നതിനെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

ബോംബ് സ്‌ഫോടനക്കേസിൽ തടവിൽ കഴിയുന്ന മഅദനിയെ മഹാത്മാഗാന്ധിയുമായി താരതമ്മ്യം ചെയ്തവരാണ് ഇപ്പോൾ എംഎസ് ഗോൾവൽക്കറുടെ പേര് നൽകുന്നതിനെ എതിർക്കുന്നതെന്നും കെ സുരേന്ദ്രൻ.