എൽഡിഎഫ് സർക്കാരിന്റെ കരുതലിലാണ് ആളുകൾ കോവിഡ് കാലത്തും പട്ടിണി കിടക്കാത്തത്. അതിനുള്ള വോട്ടാണ് ഞങ്ങൾ ചോദിക്കുന്നത് ; കടകംപള്ളി

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇറങ്ങാത്തത് കോവിഡ് കാലമായതിനാലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആൾക്കൂട്ടങ്ങൾ സംഘടിപ്പിക്കാൻ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ലെന്നും അതിനാലാണ് സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്റെ കരുതലിലാണ് ആളുകൾ കോവിഡ് കാലത്തും പട്ടിണി കിടക്കാത്തത്. അതിനുള്ള വോട്ടാണ് ഞങ്ങൾ ചോദിക്കുന്നത്. വിവാദങ്ങളൊന്നും ജനങ്ങൾ കാര്യമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.