വർഗീയത എന്ന രോഗം പരത്താൻ കനത്ത സംഭാവനകൾ നൽകിയ ഒരാളുടെ പേരല്ലാതെ മറ്റാരുടെ പേരാണ് നൽകേണ്ടത് ; ദീപ നിഷാന്ത്

തിരുവന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് ആചാര്യൻ ഗോൾവൽക്കറുടെ പേര് നൽകുന്നതിനെ പരിഹസിച്ച് ദീപ നിശാന്ത്. വർഗീയത എന്ന രോഗം പരത്താൻ കനത്ത സംഭാവനകൾ നൽകിയ, ജനിതകശാസ്ത്രവളർച്ചയിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകിയ, ഒരാളുടെ പേരല്ലാതെ മറ്റാരുടെ പേരാണ് ശാസ്ത്രരംഗത്തെ ഇന്ത്യയിലെ അഭിമാനസ്ഥാപനത്തിന് നൽകേണ്ടത്

എന്ന് പരിഹാസ രൂപേണ ദീപ നിശാന്ത് ചോദിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റ പൂർണ രൂപം :

1.”ദക്ഷിണേന്ത്യൻ സവർണർക്ക് ബുദ്ധിയും ശുദ്ധിയുമുള്ള കുഞ്ഞുങ്ങൾ ജനിക്കാൻ ഉത്തരേന്ത്യൻ ആര്യബ്രാഹ്മണരെ സവർണവീടുകളിൽ പാർപ്പിച്ച് കുഞ്ഞുങ്ങളെ ജനിപ്പിക്കുക. ഇന്ന് ചിലർ അതിനെ വ്യഭിചാരമെന്ന് വിളിക്കും.എന്നാൽ അങ്ങനെയല്ല ”
[ ഓർഗനൈസർ,1961 ജനുവരി ലക്കം ]
2.”മതത്തിന് ശാസ്ത്രത്തിൻ്റെ മേൽ മേധാവിത്വം വേണം.”
3.”ഹിന്ദുക്കളേ, ബ്രിട്ടീഷുകാർക്കെതിരെ പൊരുതി നമ്മുടെ ഊർജ്ജം നാം നശിപ്പിക്കരുത്. നമ്മുടെ ആന്തരിക ശത്രുക്കളായ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കും എതിരെ പൊരുതുവാൻ ആ ഊർജ്ജം ബാക്കിയാക്കണം”
മേൽപ്പറഞ്ഞ ആപ്തവചനങ്ങളാൽ വർഗീയത എന്ന രോഗം പരത്താൻ കനത്ത സംഭാവനകൾ നൽകിയ, ജനിതകശാസ്ത്രവളർച്ചയിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകിയ, ഒരാളുടെ പേരല്ലാതെ മറ്റാരുടെ പേരാണ് ശാസ്ത്രരംഗത്തെ ഇന്ത്യയിലെ അഭിമാനസ്ഥാപനത്തിന് നൽകേണ്ടത്?
###ഐഷപ്പോർട്ട് ####

അഭിപ്രായം രേഖപ്പെടുത്തു