Thursday, April 25, 2024
-Advertisements-
KERALA NEWSവാർഡിൽ ആകെ പോൾ ചെയ്തത് 1502 വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ നരേന്ദ്രന് ലഭിച്ചത് 1501 വോട്ട് ;...

വാർഡിൽ ആകെ പോൾ ചെയ്തത് 1502 വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ നരേന്ദ്രന് ലഭിച്ചത് 1501 വോട്ട് ; ബാക്കി നാല് സ്ഥാനാർഥികളെയും കേരളത്തെയും ഞെട്ടിച്ച വിജയത്തിന്റെ കഥ

chanakya news
-Advertisements-

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കാറായ അവസരത്തിൽ 56 വർഷങ്ങൾക്ക് മുൻപ് കേരളം അന്നുവരെയും അതിനുശേഷവും കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഒരു തിരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോൾ ചർച്ചയാവുന്നത്. പത്തനംതിട്ട തുവയൂർകാരനായ നരേന്ദ്രൻ എന്ന സ്ഥാനാർത്ഥിയുടെ വിജയമാണ് മലയാളക്കരയെയാകെ ഞെട്ടിച്ചത്. തന്റെ അതിശയിപ്പിക്കുന്ന വിജയത്തിന്റെ ഓർമ്മകൾ അയവിറക്കുകയാണ് 94 വയസുകാരനായ നരേന്ദ്രൻ.

കടമ്പനാട് പഞ്ചായത്ത് അഞ്ചാം വാർഡിലാണ് ഈ സംഭവബഹുലമായ വിജയം നടന്നത്. കടമ്പനാട് പഞ്ചായത്ത് അഞ്ചാം വാർഡ് രണ്ട് അംഗങ്ങൾ ആണ് വിജയിച്ചുവരേണ്ടത്. എന്നാൽ അന്ന് മത്സരരംഗത് അഞ്ചു സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. എന്നാൽ വാർഡിൽ ആകെ പോൾ ചെയ്തത് 1502വോട്ട്. വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ നരേന്ദ്രന് ലഭിച്ചത് 1501 വോട്ട്. എതിർസ്ഥാനാർഥികളിൽ ഒരാളുടെ ഒഴിച് ബാക്കി സ്ഥാനാര്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ടും നരേന്ദ്രന് ലഭിച്ചു.

അങ്ങനെ ജനങളുടെ വിശ്വാസവും സ്നേഹവും ശേഷമുള്ള 32 വർഷം മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് എന്നീ നിലകളിൽ നരേന്ദ്രൻ പ്രവർത്തിച്ചു. 1995 വരെ തൽസ്ഥിതി തുടർന്നു. നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ അമ്മാവൻ കൂടിയാണ് ഇദ്ദേഹം. സ്വന്തം പാർട്ടി ചിഹ്നത്തിൽ ഒരു തവണ മാത്രമാണ് നരേന്ദ്രൻ വിജയിച്ചിട്ടുള്ളത്. ബാക്കി എല്ലാ വിജയവും സ്വതന്ത്രനായി മത്സരിച്ചാണ്.

-Advertisements-