പത്ത് മാസം കൊണ്ട് ബ്യുട്ടിപാർലർ ഉടമ തട്ടിയത് ഒന്നര കോടി രൂപ

കോഴിക്കോട് : പത്ത് മാസക്കാലയളവിൽ പലപ്പോഴായി അഞ്ചര കിലോയോളം വരുന്ന മുക്ക് പണ്ടം പണയം വച്ച് ഒന്നര കോടി രൂപയിലധീകം തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്യുട്ടിപാർലർ ഉടമ വയനാട് പുൽപള്ളി സ്വദേശിനി ബിന്ദുവാണ് അറസ്റ്റിലായത്. യൂണിയൻ ബാങ്കിലാണ് യുവതി മുക്കുപണ്ടം വച്ച് പണം തട്ടിയത്.

അറസ്റ്റിലായ ബിന്ദുവിന്റെ പേരിൽ വയനാട്ടിൽ ചിട്ടിതട്ടിപ്പ് കേസുണ്ടെന്ന് പോലീസ് പറയുന്നു. ബിന്ദുവിന്റെ അകൗണ്ട് കൂടാതെ മറ്റ് ഏഴോളം അകൗണ്ടുകൾ ഉപയോഗിച്ചാണ് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയത്. പത്ത് മാസത്തിനുള്ളിൽ 44 തവണ പണയം വെച്ചതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തായത്.

ബിന്ദു താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും മുക്ക് പണ്ടം പോലീസ് പിടിച്ചെടുത്തു. ബ്യുട്ടിപാർലർ കൂടാതെ നഗർത്തയിൽ ടൈലറിംഗ് ഷോപ്പും ബിന്ദു നടത്തുന്നുണ്ട്. ടൈലറിംഗ് ഷോപ്പിലെ ജീവനക്കാരുടെ അകൗണ്ട് ഉപയോഗിച്ചും തട്ടിപ്പ് നടത്തി.

അഭിപ്രായം രേഖപ്പെടുത്തു