കോട്ടയത്ത് വസ്ത്രാലയ സ്ഥാപനത്തിൽ സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ ഒളിക്യാമറ,ജീവനക്കാരൻ അറസ്റ്റിൽ ; മൊബൈലിൽ പതിനേഴോളം പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ

കോട്ടയം ജില്ലയിലെ പ്രമുഖ വസ്ത്രാലയ സ്ഥാപനത്തിൽ സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ ഒളിക്യാമറ. കഴിഞ്ഞ ദിവസം ശീമാട്ടിയിൽ വസ്ത്രം വാങ്ങാൻ വന്ന അഭിഭാഷക ഡ്രസ്സിങ് റൂമിൽ കയറി ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്യുമ്പോഴാണ് തൊട്ടടുത്ത റൂമിൽ മൊബൈൽ കാമറ കണ്ടത്. പ്രതിയെ ഇവർ കയ്യോടെ പൊക്കി. ശീമാട്ടിയിലെ തന്നെ ജീവനക്കാരനായ നിഥിൻകുമാർ ആണ് പ്രതി. ഇയാളുടെ ഫോണിൽ 17ഓളം സ്ത്രീകൾ വസ്ത്രം മാറുന്നതിന്റെ വിഡിയോയും കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് സംഭവം. അഭിഭാഷക വസ്ത്രം മാറാൻ വേണ്ടി റൂമിൽ കയറിയപ്പോൾ തൊട്ടടുത്ത റൂമിൽ കാമറ കണ്ടതോടെ പുറത്തിറങ്ങി മറ്റേ മുറിയുടെ വാതിലിൽ മുട്ടി. അകത്തുനിന്നു കുറ്റിയിട്ടയാൾ മുറി തുറക്കാൻ കൂട്ടാക്കിയില്ല. സ്ത്രീ ബഹളം വച്ചതോടെ യുവാവ് ഡോർ തുറന്നു. കയ്യോടെ പിടികൂടിയ ഇയാളെ സ്ഥാപനത്തിന്റെ മാനേജ്മെന്റിന് പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് സ്ത്രീയുടെ ഭർത്താവിനെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.