സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ

കൊല്ലം : സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മൺറോതുരുത്തിയിലടക്കമുള്ള അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താൽ ആചരിക്കുന്നു. മൺറോതുരുത്ത്,പെരിനാട്,കുണ്ടറ,പേരയം,കിഴക്കേകല്ലട എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. പകൽ ഒന്ന് മുതൽ വൈകിട്ട് നാല് വരെയാണ് ഹർത്താൽ.

സിപിഎം പ്രവർത്തകനായ മണിലാൽ ഇന്നലെ കുത്തേറ്റ് മരിച്ചിരുന്നു. പട്ടം തുരുത്ത് സ്വദേശി അശോകൻ എന്നയാളാണ് കൊല നടത്തിയത് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

അഭിപ്രായം രേഖപ്പെടുത്തു