ഏഴായിരം രൂപയെ ചൊല്ലിയുള്ള തർക്കം ; അതിഥി തൊഴിലാളികളെ വെട്ടിക്കൊന്നു

ഇടുക്കി : അതിഥി തൊഴിലാളികൾ തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തർക്കത്തിടെ ജാർഘണ്ഡ് സ്വദേശികളായ ജാസ്,ശുക്ലൽ എന്നിവർ കൊല്ലപ്പെട്ടു. സംഭവത്തിൽ സഞ്ജയ് ഭക്തി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തോട്ടം തൊഴിലാളികളായി ജോലി ചെയ്യാനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സാമ്പത്തിക ഇടപാടുകളെ ചൊല്ലി തർക്കം ഉണ്ടായത്. ഏഴായിരം രൂപയെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിലെത്തുകയും പിന്നീട് കൊലപതകത്തിൽ കലാശിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.