വിദേശത്തേക്ക് ഡോളർ കടത്തിയത് ഇടത് നേതാവിന് വേണ്ടിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

വിദേശത്തേക്ക് ഡോളർ കടത്തിയതിൽ രാഷ്ട്രീയ നേതാക്കൾക്കും പങ്ക്. വിദേശത്തേക്ക് ഡോളർ രൂപത്തിൽ കടത്തിയത് രാഷ്ട്രീയ നേതാക്കളുടെ പണമാണെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ മൊഴി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് ഡോളർ കടത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് പങ്കുള്ളതായി വിവരം ലഭിച്ചത്.

ദുബായിൽ സർവ്വകലാശാല തുടങ്ങാൻ ഇടത് നേതാവ് ശ്രമിച്ചതായും. ഇതി വേണ്ടിയാണ് പണം ഡോളറായി കടത്തിയതെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. നൂറു കോടി രൂപയാണ് വിദേശത്തേക്ക് കടത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു