ഒന്നാംഘട്ട തദ്ദേശ തെരെഞ്ഞുടുപ്പിന്റെ വോട്ടിംഗ് ആരംഭിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ ഒന്നാംഘട്ട തദ്ദേശ തെരെഞ്ഞുടുപ്പിന്റെ വോട്ടിംഗ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ തെക്കൻ മേഘലയിലെ അഞ്ച് ജില്ലകളിലാണ് വോട്ടിംഗ് നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് വോട്ടിംഗ് നടക്കുക. വൈകുന്നേരം ആറു വരെയാണ് വോട്ടിംഗ്. ഇടുക്കി,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലകളിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.