രാവിലെ എഴുന്നേൽക്കാൻ വൈകിയതിന് മകളെ വാക്കത്തിക്ക് വെട്ടി ; വെട്ടേറ്റ പെൺകുട്ടിയുടെ മോതിരവിരൽ അറ്റു

രാവിലെ എഴുന്നേൽക്കാൻ വൈകിയതിന് മകളെ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ രഘുവാണ് അറസ്റ്റിലായത്. പിതാവിന്റെ വെട്ടേറ്റ് പരിക്കേറ്റ പെൺകുട്ടിയുടെ കൈവിരലുകൾ അറ്റു. തലയ്ക്കും സാരമായ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെയാണ് സംഭവം നടക്കുന്നത്. എഴുന്നേൽക്കാൻ വൈകിയ മകളുടെ മുറിയിലേക്ക് വാക്കത്തിയുമായി ചെല്ലുകയും വാക്ക് തർക്കം ഉണ്ടാകുകയും പെൺകുട്ടിയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. കുട്ടി നിലവിളിച്ചപ്പോൾ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയിൽ കയ്യിലും വെട്ടേൽക്കുകയായിരുന്നു. വലതു കയ്യിലെ മോതിരവിരൽ അറ്റ് തൂങ്ങി. പിതാവും മകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

അഭിപ്രായം രേഖപ്പെടുത്തു