തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചെടുക്കുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ഇത്തവണ തിരുവനന്തപുരം കോർപറേഷൻ ബിജെപി പിടിച്ചെടുക്കുമെന്ന് കുമ്മനം രാജശേഖരൻ. നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും തിരുവനന്തപുരത്ത് ആവശ്യമായ പുരോഗതി നേടാനായില്ലെന്നും ജനങ്ങൾക്ക് മോദി സർക്കാരിന്റെ വികസന നയങ്ങൾ ആവശ്യമാണെന്ന ബോധ്യമുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.