ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് വോട്ട് ചെയ്ത് മടങ്ങി

ആലപ്പുഴ : ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് വോട്ട് ചെയ്ത് മടങ്ങി. കെഎസ്എഫ്ഇ റെയ്‌ഡുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ട തോമസ് ഐസക് മാധ്യമങ്ങൾ അറിയാതെ വോട്ട് ചെയ്യാനെത്തുകയും മടങ്ങുകയുമായിരുന്നു. സാധാരണഗതിയിൽ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരണം നടത്തിയാണ് ബൂത്തിൽ നിന്നും മടങ്ങാറ്.

കെഎസ്എഫ്ഇ റെയ്‌ഡുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന കാരണം മുന്നണിയിലും പാർട്ടിയിലും ഒറ്റപ്പെട്ട അവസ്ഥയിലാണ് തോമസ് ഐസക്. പാർട്ടി കേന്ദ്ര നേത്രത്വം തോമസ് ഐസക്കിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇലക്ഷന് ശേഷം പാർട്ടിയിൽ മറുപടി പറയുമെന്ന് നേരത്തെ ഐസക് വ്യക്തമാക്കിയിരുന്നു.