ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന പതിനാറുകാരിയെ വാർഡനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു

മംഗളൂരു : രോഗിയായ അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയ പെൺകുട്ടിയെ വാർഡനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുകൾ അവധിയായതിനാൽഭക്ഷണം വാങ്ങി തരാം എന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ട് പോയാണ് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മയ്ക്ക് അസുഖമായതിനാൽ അമ്മയെ പരിപാലിക്കാൻ ആശുപത്രിയിൽ കഴിയുകയായിരുന്നു.

നേരത്തെ വാർഡനായ യുവാവ് ഭക്ഷണം വാങ്ങി കൊടുത്ത് സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പ്രതി ഹോട്ടലുകൾ അവധിയായിരുന്ന ദിവസം ഭക്ഷണം വാങ്ങിത്തരാം എന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റി കൊണ്ട് പോകുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തി കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു