ലോകത്തെ സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ആരോഗ്യമന്ത്രി കെകെ ശൈലജയും

തിരുവനന്തപുരം: ലോകത്തിലെ സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഫിനാൻഷ്യൽ ടൈംസിന്റെ 2020 ലെ പട്ടികയിലാണ് ആരോഗ്യമന്ത്രിയുടെ പേരുള്ളത്. വായനക്കാർ തിരഞ്ഞെടുത്ത ആയിരക്കണക്കിന് പേരിൽ നിന്നാണ് അവസാന 12 അംഗ പട്ടികയിൽ കെ കെ ശൈലജ ഇടം നേടിയത്.

ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ,ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡീൻ,അമേരിക്കൻ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, തുടങ്ങിയ പ്രമുഖരുടെ പട്ടികയിലാണ് കെകെ ശൈലജയുടെ പേരും ഉൾപ്പെട്ടത്. എല്ലാവർഷവും ഡിസംബറിലാണ് ലോകത്തെ സ്വാധീനമുള്ള വനിതകളുടെ പട്ടിക ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു