സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിനു വധഭീഷണി ഉണ്ടെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ജയിൽ വകുപ്പ്

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിനു വധഭീഷണി ഉണ്ടെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്ന് ജയിൽ വകുപ്പ്. സ്വപനയെ സന്ദർശിച്ചവരുടെ കൃത്യമായ വിവരങ്ങളുണ്ടെന്നും അന്വേഷ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിൽ സന്ദർശിച്ചിട്ടില്ലെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.

ജയിലിൽ തന്നെ പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിക്കുന്ന ചിലർ കാണാൻ വന്നെന്നും ഉന്നതരുടെ പേരുകൾ പറയരുതെന്നും പറഞ്ഞാൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം സ്വപ്‍ന കോടതിയിൽ പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു