നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരനെ വീടിന് സമീപത്തെ ലോഡ്ജിൽ തൂങ്ങി മരിച്ചു

മണ്ണാർക്കാട്: നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരനെ വീടിന് സമീപത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം ചേട്ടൻപടിയിൽ കളരിക്കൽ വീട്ടിൽ രഞ്ജിത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം നാളെ നടക്കാനിരിക്കെയാണ് സംഭവം.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന രഞജിത്ത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. തുടർന്ന് ഇതേ ലോഡ്ജിൽ കൊറന്റൈനിൽ കഴിഞ്ഞിരുന്നു. കൊറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം കഴിഞ്ഞ ദിവസം വിവാഹത്തിനാവശ്യമായ വസ്തങ്ങളടക്കം വാങ്ങിയിരുന്നു. ഇന്നലെയും ലോഡ്ജിൽ തങ്ങിയ രഞ്ജിത്തിനെ രാവിലെ പുറത്ത് കാണാത്തതിൽ സംശയം തോന്നിയ ബന്ധുക്കൾ അന്വേഷിച്ച് ലോഡ്ജിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.