ഫാത്തിമയുടെ മരണത്തിൽ ദുരൂഹത, കാമുകൻ ലഹരി മരുന്ന് നൽകിയാതായി ഫാത്തിമയുടെ മാതാവ്

മലപ്പുറം : പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം രംഗത്ത്. ആലിൻ ചുവട് സ്വദേശി ഫാത്തിമയുടെ മരണത്തിൽ കാമുകനായിരുന്ന അഷ്‌കർ അലി എന്ന യുവാവിന് പങ്കുണ്ടെന്ന് ആരോപിച്ച് ഫാത്തിമയുടെ മാതാവിന്റെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അഷ്‌കർ അലിയെ അറസ്റ്റ് ചെയ്തത്.

അഷ്‌കർ അലിയും ഫാത്തിമയും ആറു വർഷമായി പ്രണയത്തിലായിരുന്നു. അഷ്‌കർ അലി ഫാത്തിമയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിനെ തുടർന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്. മറ്റൊരു വിവാഹാലോചന വന്നത് മുതൽ അഷ്‌കർ അലി ഫാത്തിമയെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ലഹരി മരുന്ന് നൽകിയതായും മാതാവ് പറയുന്നു.