സിപിഎം പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ല ; മുഖ്യമന്ത്രിയെ തള്ളി പോലീസ്

കൊല്ലം: മണ്റോതുരുത്തിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയെ തള്ളി പോലീസ്. സിപിഎം പ്രവർത്തകൻ മണിലാൽ കൊല്ലപ്പെട്ടത് വ്യക്തി വൈരാഗ്യത്തെ തുടർന്നാണെന്ന് പോലീസ്. എന്നാൽ മണിലാലിന്റെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ആരോപിച്ചിരുന്നു.

ഈ ആരോപണങ്ങളെ പൂർണമായും തള്ളിക്കൊണ്ടാണ് പോലീസ് റിപ്പോർട്ട്. കൊല്പ്പെട്ടായാളും പ്രതിയും തമ്മിൽ സഞ്ചാരികളെ റിസോർട്ടിലേക്ക് കൊണ്ടുവരുന്നതുമായി തർക്കം നില നിന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് മണിലാലിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.