രാഷ്ട്രീയ വിവാദങ്ങൾ ജനാധിപത്യത്തിന് മങ്ങലേൽപ്പിച്ചു, തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സുകുമാരൻ നായർ

സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ വിവാദങ്ങൾ ജനാധിപത്യത്തിന് മങ്ങലേൽപ്പിച്ചു. ഇത് തെരെഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിവാദങ്ങൾ മനസിലാക്കാനുള്ള കഴിവ് ജങ്ങൾക്കുണ്ടെന്നും ജനങ്ങൾ അസ്വസ്ഥരാണെന്നും സുകുമാരൻ നായർ പറഞ്ഞു.

തദ്ദേശ തെരെഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലായാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.