മലക്കം മറിഞ്ഞ് സ്വപ്‍ന ; തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണി ഇല്ല. നേരത്തെ ഭീഷണി ഉണ്ടെന്ന് പറഞ്ഞ സ്വപ്ന ഇപ്പോൾ മൊഴി മാറ്റി പറഞ്ഞിരിക്കുകയാണ്. ജയിലിൽ ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കോടതിയിൽ നേരത്തെ നൽകിയ പരാതി അഭിഭാഷകന് സംഭവിച്ച പിഴവാണെന്നും സ്വപ്ന വ്യക്തമാക്കി.

പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിക്കുന്നവർ ജയിലിൽ കാണാൻ വന്നെന്നും അവർ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നേരത്തെ സ്വപ്‍ന കോടതിയിൽ പറഞ്ഞിരുന്നു. സ്വപനയ്ക് ജയിലിൽ ഭീഷണി ഇല്ലെന്നും സ്വപ്നയെ കാണാൻ അന്വേഷണ ഉദ്യോഗസ്ഥർ അല്ലാതെ മറ്റാരും വന്നിരുന്നില്ലെന്നും ജയിൽ വകുപ്പ് വ്യക്തമാക്കിയിരുന്നു.