രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പിന്നിൽ ചൈനയും പാകിസ്ഥാനുമാണെന്ന് കേന്ദ്രമന്ത്രി റാവുസാഹിബ് ദാൻവേ

ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് പിന്നിൽ ചൈനയും പാകിസ്ഥാനുമാണെന്ന് കേന്ദ്രമന്ത്രി റാവുസാഹിബ് ദാൻവേ. ഇപ്പോൾ നടക്കുന്നത് കർഷകരുടെ സമരമല്ല അതിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ ആണെന്നും അദ്ദേഹം പറഞ്ഞു .

ദേശീയ പൗരത്വ ബില്ലിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ അവർ ശ്രമം നടത്തി. അന്ന് അവർ രാജ്യത്തെ മുസ്ലീങ്ങൾ രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ആ ശ്രമങ്ങൾ വിജയിച്ചില്ല. ഇപ്പോൾ കർഷകരെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.