കാസർഗോഡ് : സിഎം രവീന്ദ്രൻ എന്നാൽ സിപിഎം ന്റെ രവീന്ദ്രൻ എന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാലങ്ങളായി സിപിഎം ന്റെ രവീന്ദ്രനാണ് അദ്ദേഹമെന്നും. അയാളുടെ കൈവശമുള്ള തെളിവുകൾ പുറത്ത് വന്നാൽ പിണറായിയും കടകംപള്ളിയും കുടുങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി സിഎം രവീന്ദ്രന്റെ ബിനാമി ഇടപാടുകളിൽ കടകംപള്ളി സുരേന്ദ്രന്റെ പേര് വന്നിട്ടുള്ളത് അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനമന്ത്രിസഭയിലെ മന്ത്രിമാരും സ്പീക്കറും സ്വർണക്കടത്തിന് കൂട്ട് നിൽക്കുകയും സഹായിക്കുകയും ചെയ്തെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അഭിപ്രായം രേഖപ്പെടുത്തു