ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊണ്ടോട്ടി: ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി ജോബിറാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പതിനാറുകാരിയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതി ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ പരിചയപ്പെടുകയും തുടർന്ന് പെൺകുട്ടികളുടെ നഗ്ന്ന ഫോട്ടോകൾ കൈക്കലാക്കുകയും ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കലുമാണ് പതിവ്. പല പെൺകുട്ടികളിൽ നിന്നായി പണവും സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തതായാണ് വിവരം. പ്രതിയുടെ മൊബൈലിൽ നിന്ന് നിരവധി പെൺകുട്ടികളുടെ നഗ്ന്ന ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തു.

അഭിപ്രായം രേഖപ്പെടുത്തു