കേരളത്തിലും കർഷക സമരം ; ദില്ലിയിലെ സമരത്തിന് പിന്തുണയറിയിച്ച് നാളെമുതൽ സമരം ആരംഭിക്കും

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയറിയിച്ച് നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം ആരംഭിക്കും. കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ദില്ലിയിലെ സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം കർഷകരുടെ ആവിശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. പകരം കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച എട്ട് ഭേദഗതികൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രകൃഷി മന്ത്രി ഇന്നലെ ആവശ്യപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്തു