ജയിൽ വകുപ്പ് പറയുന്നത് തെറ്റ് ; സ്വപ്‍ന പറഞ്ഞ കാര്യങ്ങളാണ് എഴുതി നൽകിയതെന്ന് സ്വപ്നയുടെ അഭിഭാഷകൻ

സ്വപനയ്ക്ക് ജയിലിൽ ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വപ്‍ന സുരേഷിന്റെ അഭിഭാഷകൻ. ജയിൽ വകുപ്പ് പറയുന്നത് തെറ്റാണെന്നും സ്വപ്‍ന പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എഴുതിയതെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നതരുടെ പേര് പറയരുതെന്ന് സ്വപ്നയെ ജയിലിൽ കാണാനെത്തിയ ചിലർ ഭീഷണിപ്പെടുത്തിയതായാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ എഴുതി നൽകിയത്. എന്നാൽ ജയിൽ വകുപ്പ് ആരോപണം നിഷേധിച്ചു. സ്വപ്നയെ കാണാൻ അന്വേഷണ ഉദ്യോഗസ്ഥർ മാത്രമേ വന്നിട്ടുള്ളുവെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.