നായയെ കാറിന് പിറകിൽ കെട്ടിവലിച്ച് ടാക്സി ഡ്രൈവറുടെ കൊടും ക്രൂരത

പറവൂർ : നായയോട് കണ്ണില്ലാത്ത കൊടും ക്രൂരത. നായയുടെ കഴുത്തിൽ കുരുക്കിട്ട് കയർ കാറിന് പിന്നിൽ കെട്ടി വലിച്ച് കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ടാക്സി ഡ്രൈവറിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നതോടെ നടപടി എടുക്കാൻ തയ്യാറായി പോലീസ്. ടാക്സി ഡ്രൈവർ ഒളിവിലാണെന്ന് പോലീസ്.

ടാക്സി കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട് കാർ ഓടിച്ച് പോകുന്നതും, നായ കുറച്ചു നേരം പുറകെ ഓടുന്നതും അവസാനം വീഴുന്നതും തുടർന്ന് വലിച്ചിഴച്ച് കൊണ്ട് പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കാറിന്റെ പിന്നിലെത്തിയ ബൈക്ക് യാത്രക്കാരാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.