നായയെ കാറിൽ കെട്ടിവലിച്ച ടാക്സി ഡ്രൈവർ യൂസഫിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി : നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവം. അവശ നിലയിൽ നായയെ കണ്ടെത്തി ദയ സംഘടനാ പ്രവർത്തകരും, ക്രൂരതയുടെ രംഗങ്ങൾ വീഡിയോയിൽ പകർത്തിയ യുവാവും ചേർന്നാണ് നായയെ കണ്ടെത്തിയത്.

റോഡിലൂടെ വലിച്ചിഴക്കപ്പെട്ട നായയുടെ ശരീരം മുറിഞ്ഞ നിലയിലാണ്. കാലിലെ എല്ലുകൾ കാണുന്ന തരത്തിൽ തൊലി അടർന്ന് പോയി. വീട്ടിലെ ശല്ല്യം കാരണമാണ് നായയെ വലിച്ചിഴച്ച് കൊണ്ട് പോയതെന്ന് നായയുടെ ഉടമസ്ഥനായ യൂസഫ് പറയുന്നു. നായയെ കളയാനാണ് കൊണ്ട് പോയതെന്നും യുസഫ്. യൂസഫിനെതിരെ പോലീസ് കേസെടുത്തു. എന്നാൽ ദുർബല വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.