പോളിംഗ് ബൂത്തിൽ സിപിഎം ചിഹ്നമുള്ള മാസ്ക് ധരിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പോളിംഗ് ബൂത്തിൽ സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രംപ്രിന്റ് ചെയ്ത മാസ്ക് ധരിച്ച് എത്തിയ പ്രിസൈഡിങ് ഓഫീസർ കെ സരസ്വതിയെ സസ്‌പെൻഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് സംഭവം.

ഒന്നാം ഘട്ട തെരെഞ്ഞെടുപ്പിലാണ് പ്രിസൈഡിങ് ഓഫീസറായി എത്തിയ സരസ്വതി സിപിഎം ന്റെ ചിഹ്നം പതിച്ച മാസ്ക് ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ സ്വാധീനിക്കാൻ ശ്രമം നടത്തിയത്. ഇതിനെതിരെ ബിജെപി പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും തുടർന്ന് തെരെഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് സരസ്വതിയെ മാറ്റുകയും ചെയ്തിരുന്നു.

സംഭവം അന്വേഷിക്കാൻ ആർടിഒ യെ ചുമതലപെടുത്തിയിരുന്നു. ആർടിഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ സരസ്വതിയെ സസ്‌പെൻഡ് ചെയ്തത്.