അർദ്ധരാത്രി കോളനിയിലെത്തിയ പിവി അൻവർ എംഎൽഎ യെ നാട്ടുകാർ തടഞ്ഞു ; തനിക്ക് നേരെ നടന്നത് ആര്യാടന്റെ ഗുണ്ടകളുടെ വധശ്രമമെന്ന് പിവി അൻവർ

അർദ്ധരാത്രി കോളനിയിലെത്തിയ പിവി അൻവർ എംഎൽഎ യെ നാട്ടുകാർ തടഞ്ഞു. മലപ്പുറം നിലമ്പുർ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലാണ് സംഭവം. രാത്രി ഏറെ വൈകി ഉൾഗ്രാമത്തിൽ ഉള്ള കോളനിയിലേക്കുള്ള എംഎൽഎയുടെ വരവ് നല്ല ഉദ്ദേശത്തോടെ അല്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പായതിനാൽ മദ്യവും പണവും നൽകി വോട്ടർമാരെ സ്വാധിനിക്കാൻ ആണ് എംഎൽഎയുടെ വരവ് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

എംഎൽഎയെ തടഞ്ഞതിന്റെ പേരിൽ സ്ഥലത്ത് പാർട്ടിക്കാർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. എംഎൽഎയുടെ പരാതിയിൽ ഒരു യുഡിഎഫ് പ്രവർത്തകനെ പോലീസ് അറസ്റ് ചെയ്ത്തിരുന്നു. ഇയാളെ വിട്ടുകിട്ടണം എന്ന് കാണിച്ചു യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. എന്നാൽ താൻ അപ്പൻകാപ്പ് കോളനി സന്ദർശിച്ചിട്ടില്ല എന്നും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് പ്രദേശത്തു പോയത് എന്നുമാണ് എംഎൽഎയുടെ വിശദീകരണം. തനിക്ക് നേരെ നടന്നത് ആര്യാടന്റെ ഗുണ്ടകളുടെ വധശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

അഭിപ്രായം രേഖപ്പെടുത്തു