തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിന് പുറമെ അനധികൃതമായി അമ്പാദിച്ച പണം ഡോളറായി വിദേശത്തേക്ക് കടത്തിയ സംഭവത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉൾപ്പെട്ടതായി നേരത്തെ പ്രതികളായ സ്വപ്നസുരേഷും സരിത്തും മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്മെന്റ് സ്വപ്നയേയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യും.
അതേസമയം ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണ നിക്ഷേപവും ബിനാമി ഇടപാടുകളും എൻഫോഴ്സ്മെൻ അന്വേഷിക്കും. സ്വപ്ന സുരേഷിന്റെ മൊബൈൽ ഫോണിലെ ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ വീണ്ടെടുത്തു. ഉന്നത രാഷ്ട്രീയ നേതാവുമൊത്ത് നിൽക്കുന്ന ചിത്രങ്ങളും ലഭിച്ചതായാണ് വിവരം.
അഭിപ്രായം രേഖപ്പെടുത്തു