പൊലീസുകാരെ ആക്രമിച്ച ട്രാൻസ് ജൻഡേഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ പെട്രോളിംഗ് നടത്തിയ പൊലീസുകാരെ ആക്രമിച്ച ട്രാൻസ് ജൻഡേഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ സന്ദീപ്,സിജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ജഡ്‌ജസ് അവന്യു സിഗ്നൽ ഭാഗത്താണ് സംഭവം നടന്നത്.

ട്രാൻസ്ജൻഡേഴ്‌സ് മാസ്ക് ധരിക്കാതെ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് മാസ്ക് ധരിക്കാൻ ആവിശ്യപെട്ടപ്പോൾ പോലീസിനെ അസഭ്യം പറയുകയും ഇതിനിടയിൽ ഇവരുടെ വീഡിയോ പകർത്താൻ ശ്രമിച്ച പോലീസിനെ ഇവർ ആക്രമിക്കുകയുമായിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ എത്തിയതോടെ പകുതി പേര് ഓടി രക്ഷപ്പെടുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു