വ്യത്യസ്തമായ വോട്ടഭ്യർത്ഥനയുമായി എൻഡിഎ സ്ഥാനാർഥി ഷാജനി ടീച്ചർ

കോഴിക്കോട്; തിരഞ്ഞെടുപ്പ് കാലമായതിനാൽ സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥന നടത്തുന്നത് കാണാറുണ്ടെങ്കിലും വ്യത്യസ്തമായൊരു വോട്ടഭ്യർത്ഥനയുമായി ശ്രദ്ധ നേടുകയാണ് രാമനാട്ടുകര മുനിസിപ്പാലിറ്റി 24 ആം ഡിവിഷനിലെ എൻഡിഎ സ്ഥാനാർഥി ഷാജിനി ടീച്ചർ. വോട്ടഭ്യർത്ഥനയ്ക്കായി പോകുമ്പോൾ ടീച്ചറുടെ കയ്യിൽ ബ്ളാക് ബോർഡും ചോക്കും കാണും. വോട്ടർമാരുടെ വീടുകളിലെത്തി ബോർഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതികളും അനുവദിച്ച തുകകളും എല്ലാം എഴുതി വ്യക്തമായി പറഞ്ഞ് പഠിപ്പിക്കും.

ടീച്ചർ ആയതിനാൽ കേട്ട് നിൽക്കുന്നവർക്ക് കാര്യം വ്യക്തമാക്കുകയും ചെയ്യും. ഇതൊക്കെ ഒരു നോട്ടീസ് അടിച്ച് കൊടുത്താൽ പോരെ എന്ന് ചോദിക്കുന്നവർക്കുള്ള ടീച്ചറുടെ മറുപടി ഇങ്ങനെ വിദ്യാർത്ഥികൾക്ക് പുസ്തകം നൽകിയാൽ അവർക്ക് മനസ്സിലാകുമോ നമ്മൾ പറഞ്ഞ് കൊടുക്കേണ്ടേ അത് പോലെ തന്നെയാണ് വോട്ടർമാരും ഇതൊക്കെ പറഞ്ഞ് മനസിലാക്കിയാലേ അവർക്ക് കാര്യങ്ങൾ മനസിലാകൂ ടീച്ചർ പറയുന്നു.