തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ, ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ് ; സുരേഷ് ഗോപി

കോഴിക്കോട് : തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ അതിൽ തനിക്ക് വിഷമമില്ല. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ് ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്നും സുരേഷ് ഗോപി. താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടയാളിയും ബിജെപി പ്രവർത്തകനുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപിക്ക് ഒരു അവസരം നൽകു ഭരിച്ച് തെളിയിക്കാം അതിനുള്ള ചങ്കുറപ്പുണ്ടെന്നും സുരേഷ് ഗോപി.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടക്കുന്നത് വൃത്തികെട്ട ഭരണമാണെന്നും വലിച്ച് കടലിൽ എറിയണമെന്നുമുള്ള സുരേഷ്‌ഗോപിയുടെ പ്രസ്താവന ശ്രദ്ധ നേടിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു