സംസ്ഥാനത്ത് വരാനിരിക്കുന്നത് വൻ കോവിഡ് വ്യാപനമെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ

സംസ്ഥാനത്ത് വരാനിരിക്കുന്നത് വൻ കോവിഡ് വ്യാപനമെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ. തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപന നിരക്ക് വൻ തോതിൽ ഉയരുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്. അത്കൊണ്ട് തന്നെ ഈ സാഹചര്യം കണക്കിലെടുത്തു ആശുപത്രികൾക്കും പോലീസിനും ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. കോവിഡ് നിരക്ക് ഉയരുന്നതോടൊപ്പം മരണ നിറയ്ക്കും വർധിക്കാനുള്ള സാഹചര്യമാണ് നിലവിൽ ഉള്ളത്.

പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്. എല്ലാവരും കഴിയുന്നതും സെൽഫ് ലോക്കഡോൺ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. നേരത്തെ ലോക്കഡോൺ ഒഴിവാക്കിയപ്പോൾ മരണനിരക്ക് ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ അതിനേക്കാളും ഭീകരമായ അന്തരീക്ഷമാണ് ഉള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സാമ്പത്തികശേഷിയുള‌ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുമെന്ന സാഹചര്യമാണ് ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു