സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളിൽ നിന്നും വാക്സിന് വേണ്ടി പണമീടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സിൻ ലഭ്യതയെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ലഭിക്കുന്ന വാക്‌സിൻ പൂർണമായും സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്സിൻ വിതരണത്തിനായി വാക്സിൻ സംഭരണികൾ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ വാക്സിൻ വിതരണത്തിനുള്ള നിർദേശങ്ങളും സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്.