ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്ത് എൽഡിഫ് സ്ഥാനാർത്ഥിയും സരിതാ നായരും 11 ലക്ഷം രൂപ തട്ടിയതായി യുവാവിന്റെ പരാതി

തിരുവനന്തപുരം : ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്ന പരാതിയിൽ സരിത നായർ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ഓലത്താനി സ്വദേശി അരുണിന്റെ പരാതിയിലാണ് നടപടി. ബെവ്കോയിൽ ജോലിവാഗ്ദാനം ചെയ്ത് പലതവണയായി പണം തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.

കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി രതീഷും, മൂന്നാം പ്രതി പാലിയോട് സ്വദേശി ഷാജുവുമാണ്. എൽഡിഎഫ് സ്ഥാനാർഥിയായ രതീഷാണ് തന്റെ കയ്യിൽ നിന്നും പണം വാങ്ങിയതെന്ന് അരുൺ പരാതിയിൽ പറയുന്നു. പണം വാങ്ങിയതിന് ശേഷം വ്യാജ ഉത്തരവ് നൽകിയെന്നും ജോലിയിൽ പ്രവേശിക്കാനായി എത്തിയപ്പോഴാണ് വ്യാജ ഉത്തരവാണെന്ന് തെളിഞ്ഞതെന്നും അരുൺ പരാതിയിൽ പറയുന്നു. തുടർന്നാണ് അരുൺ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഒന്നാം പ്രതി രതീഷ് പത്ത് ലക്ഷം രൂപ കൈപ്പറ്റി. ഒരു ലക്ഷം രൂപ സരിതാ നായരുടെ അകൗണ്ടിലേക്ക് അയച്ച് കൊടുക്കുകയായിരുന്നെന്നും അരുൺ പറയുന്നു. ജോലി ലഭിക്കുമെന്ന് സരിതാ നായർ അരുണിനെ വിളിച്ച് ഉറപ്പ് നൽകുന്നതിന്റെ വോയീസ് റെക്കോർഡും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു