തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ രാഷ്ട്രീയ ലക്‌ഷ്യം വച്ച് അന്വേഷണ ഏജൻസി വേട്ടയാടുന്നു ; പ്രധാനമന്ത്രിക്ക് കത്ത് നൽകാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര ഏജൻസികൾക്കെതിരേ പ്രധാനമന്ത്രിക്ക് കത്ത് നൽകാനൊരുങ്ങി സംസ്ഥാനസർക്കാർ. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ലക്‌ഷ്യം വച്ചാണ് പ്രവർത്തിക്കുന്നത് വഴിവിട്ട പോക്ക് തടയണമെന്നാവിശ്യപെട്ടാണ് കത്ത് നൽകുക. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ അന്വേഷണ ഏജൻസി വേട്ടയാടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധിക്കും ഡികെ ശിവകുമാറിനും എൻഫോഴ്‌മെന്റിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടായത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മറുപടി. ഭീഷണിപ്പെടുത്തിയും കേസെടുത്തും കൂടെ നിർത്താം എന്ന ബിജെപിയുടെ ശ്രമം കേരളത്തിൽ ചിലവാകില്ലെന്നും മുഖ്യമന്ത്രി. ഏജൻസികൾ അന്വേഷണം നടത്തേണ്ടത് അതിന് അനുവദിച്ചിട്ടുള്ള ചട്ടക്കൂട്ടിൽ നിന്നുകൊണ്ടാണ് എന്നാൽ എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് ഏജൻസി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അഭിപ്രായം രേഖപ്പെടുത്തു