പോലീസ് സ്റ്റേഷനിൽ ചായയുമായി എത്തിയ മിഥുൻ ഇനി പോലീസ് യൂണിഫോമിൽ എത്തും

ആലപ്പുഴ : സ്വപ്ന സാക്ഷാത്കാരത്തിന് അരികിലാണ് ആലപ്പുഴ സ്വാദേശി മിഥുൻ. മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ചായ എത്തിച്ച് കൊണ്ടിരുന്ന മിഥുൻ ഇനി പോലീസ് യൂണിഫോമിൽ എത്തും. പോലീസ് സ്റ്റേഷന്റെ തൊട്ടടുത്ത് അച്ഛൻ നടത്തുന്ന ചായക്കടയിൽ അവധി ദിവസങ്ങളിലും വൈകുന്നേരവും മിഥുൻ അച്ഛനെ സഹായിക്കാൻ എത്താറുണ്ട് ആ സമയങ്ങളിൽ പോലീസ് സ്റ്റേഷനിൽ ചായ എത്തിച്ചിരുന്നത് മിഥുനായിരുന്നു.

ചായ എത്തിച്ച് ചായ എത്തിച്ച് അവസാനം മിഥുനും പോലീസ് ആകണമെന്ന ആഗ്രഹം ഉണ്ടായി. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ മനോജിന്റെ നിർദേശം അനുസരിച്ച് പഠനത്തോടൊപ്പം പോലീസ് ടെസ്റ്റിനുള്ള പരിശീലനവും തുടങ്ങുകയായിരുന്നു. 2018 ലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പേര് വന്നതോടെ മിഥുന് ആവേശം ഇരട്ടിച്ചു പിന്നീട് കായികക്ഷമത പരീശിലനവും പാസ്സായതോടെ പോലീസ് അക്കാദമിയിൽ സിവിൽ പോലീസ് ഓഫസർ ആകാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ മിഥുൻ.