കേന്ദ്ര ഏജൻസികൾക്കെതിരേ സംസാരിച്ച മുഖ്യമന്ത്രി എന്ത് കൊണ്ട് മോദിക്കും അമിത്ഷായ്ക്കും എതിരെ സംസാരിക്കില്ലെന്ന് രമേശ് ചെന്നിത്തല

കൊച്ചി : മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതാൻ പോകുന്നത് സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കാനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നതെന്നും അന്വേഷണ ഏജൻസിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി കത്തയക്കേണ്ടത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വർണക്കടത്ത് കേസിലെ അന്വേഷണം മുന്നോട്ട് പോകാൻ ആണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇപ്പോൾ കത്തെഴുതുന്നത് പ്രതികളെ സംരക്ഷിക്കാൻ ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സംസാരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുന്ന മോദിക്കും അമിത്ഷായ്ക്കും എതിരെ സംസാരിക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അഭിപ്രായം രേഖപ്പെടുത്തു