തദ്ദേശ തെരെഞ്ഞടുപ്പിൽ വോട്ട് ചെയ്യാനെത്തിയെ യുവാവിനെ മർദ്ധിച്ച സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആലുവ : തദ്ദേശ തെരെഞ്ഞടുപ്പിൽ വോട്ട് ചെയ്യാനെത്തിയെ യുവാവിനെ മർദ്ധിച്ച സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം ഏഴാം വാർഡിൽ വോട്ട് ചെയ്യാനെത്തിയ യുവാവിനെ ഇരുപത്തിലധീകം പേരടങ്ങുന്ന സംഘം മർദിക്കുകയായിരുന്നു.

ഭാര്യയുമായി വോട്ട് ചെയ്യാനെത്തിയ യുവാവിനെ വളഞ്ഞിട്ട് മർദ്ധിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.